കൊവിഡ് മാനദണ്ഡ ലംഘനത്തിന്റെ പേരില്‍ പണം തട്ടിയ നാല് പേര്‍ പൊലീസ് പിടിയില്‍

മുംബൈ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഫാക്ടറി ഉടമയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ പൊലീസ് പിടിയില്‍.

മുംബൈ നഗരത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാന്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് കാണിച്ചാണ് പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്.

പ്രധാന പ്രതിയായ അജിത് സിങ് ഏപ്രില്‍ 21ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കാട്ടി ഫാക്ടറി ഉടമയില്‍ നിന്ന് 100000 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഫാക്ടറി ഉടമ അദ്ദേഹത്തിന് 20,000 രൂപ നല്‍കി. തുടര്‍ന്ന് വെള്ളിയാഴ്ച നാല് പേര്‍ ഫാക്ടറിയില്‍ എത്തുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തു.

സംശയം തോന്നിയ ഫാക്ടറി ഉടമ എംഐഡിസി അന്ധേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഐപിസി സെക്ഷന്‍ 384 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

Top