ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശ്മശാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ അറസ്റ്റിലായി. കോണ്‍ട്രാക്ടര്‍ ഉള്‍പ്പെടെ നാലു പേരാണ് അറസ്റ്റിലായത്. ഇന്നലെ ജൂനിയര്‍ എഞ്ചിനിയര്‍ ഉള്‍പ്പടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് 25 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ 15 പേര്‍ ഗാസിയാബാദിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മൂന്നാം തീയതി ഗാസിയാബാദിലെ മുറാദ് നഗറിലുള്ള ജയ്റാം എന്നയാളുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ മേലെ മേല്‍ക്കൂര തകര്‍ന്ന് വീണത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മീററ്റ് ഡിവിഷണല്‍ കമ്മീഷണര്‍, എഡിജിപി എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.