വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികളെ കാണാതായി

 

 

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ട് പേരുടെ സഹായത്തോടെയാണ് 15,16 വയസുള്ള കുട്ടികളാണ് രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

നാല് കുട്ടികളും രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശന്‍ പറഞ്ഞു. ശുചിമുറിയുടെ വെന്റിലേഷന്‍ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സിസിടിവിയില്‍ ആറു പേരുടെ ദൃശ്യങ്ങള്‍ ഉണ്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഗ്രില്ലുകള്‍ തകര്‍ത്തത്. രാത്രി 11 മണിയോടെ കുട്ടികള്‍ പുറത്ത് കടന്നു. ചുറ്റുമതില്‍ ഇല്ലാത്തത് ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ബാലമന്ദിരത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് എസിപി കെ സുദര്‍ശന്‍ വിശദീകരിച്ചു.

 

 

Top