കോട്ടയം: സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് സ്വദേശികളാണ് മരിച്ചത്.
കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ സ്വദേശി ചന്ദ്രന്‍, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍ (70), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി പി. വിജയകുമാര്‍ (55) എന്നിവരാണ് മരിച്ചത്.
മരിച്ച പത്തനംതിട്ട സ്വദേശി പുരുഷോത്തമന്‍ വിമുക്ത ഭടനാണ്. ഇയാളുടെ കുടുംബത്തിലെ എട്ടു മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ഏഴു പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.