ബെയ്ജിംഗ്: ബീജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവശ്യയിലുണ്ടായ ഭൂചലനത്തില്‍ നാല് പേര്‍ മരച്ചു. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ക്വിയോവോജിയ കൗണ്ടയില്‍ തിങ്കളാഴ്ച വൈകിട്ടാണ് ഭൂചലനം ഉണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. രാത്രിയില്‍ ഉറങ്ങുകയായിരുന്ന ആളുകള്‍ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്ക് ഓടി. പലരും രാത്രി വീടുന് വെളിയില്‍ കഴിച്ചുകൂട്ടി.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രാദേശിക ഡിവിഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും സൈനികരും ഉള്‍പ്പെടെ 600 ഓളം രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയില്‍ എത്തിയിട്ടുണ്ടെന്ന് യുനാന്‍ സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സിചുവാന്‍ പ്രവിശ്യയില്‍ ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 13 പേര്‍ മരണപ്പട്ടിരുന്നു. 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥലത്ത് 2008 ല്‍ സംഭവിച്ച ഭൂചലനത്തില്‍ 87,000 ആളുകള്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.