തമിഴ്‌നാട്ടില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്ത സംഭവം ; നാല് പേര്‍ കസ്റ്റഡിയില്‍

arrest

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ വിദേശവനിതയെ ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. 21കാരിയായ റഷ്യന്‍ വനിതയാണ് തമിഴ്‌നാട്ടില്‍ ക്രൂര പീഡനത്തിന് ഇരയായത്.

തിരുവണ്ണാമലൈയിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിനോദയാത്രക്കായി ഇന്ത്യയിലെത്തിയതായിരുന്നു യുവതി.

തിങ്കളാഴ്ച രാവിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

യുവതിയെ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ 11 വയസുകാരിയെ 17 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് വീണ്ടും തമിഴ്‌നാട്ടില്‍ നിന്നും മറ്റൊരു പീഡന വിവരം പുറത്ത് വരുന്നത്.

Top