ശ്രീനഗര്‍: ജമ്മു കശ്മീരീലെ റാംപുര്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തില്‍ നാല് പ്രദേശവാസികള്‍ക്ക് പരുക്കേറ്റതായി ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു.
മോര്‍ട്ടാറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ശനിയാഴ്ച രാവിലെയായിരുന്നു പാക്ക് ആക്രമണമെന്ന് വക്താവ് വ്യക്തമാക്കി. പാക്കിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ ഷോപിയാനിലും പുല്‍വാമയിലെ പാംപോറിലും 24 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലുകളില്‍ 8 ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം ജനുവരിക്കുശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 102 ആയി.