കൊല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗാളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.
ബംഗാളിലെ നോര്‍ത്ത് 24 പരാഗാന ജില്ലയിലാണ് സംഭവം. പാര്‍ട്ടി പതാകകള്‍ ഊരി മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.