മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം:നാല് മരണം

മഹാരാഷ്ട്ര: നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. നാല് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 27 ഓളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 ബെഡ്ഡുകളുള്ള ആശുപത്രിയിലായിരുന്നു തീപിടുത്തം. ഇതിൽ 15 എണ്ണം അത്യാഹിത വിഭാഗത്തിന്റേതായിരുന്നു. രണ്ടാം നിലയിലുള്ള ഐസിയുവിലെ എ.സി യൂണിറ്റിൽ നിന്നാണ് തീപിടുത്തമുണ്ടായത്.

Top