ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു, ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കി

ശ്രീനഗര്‍: മധ്യ കശ്മീരിലെ ബുദ്ഗാമില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തുടരുന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു.

ബുദ്ഗാ ജില്ലയിലും ബാരമുള്ളയിലെ സോപോറിലുമാണ് ഏറ്റമുട്ടല്‍ നടന്നത്. ബുദ്ഗാമില്‍ മൂന്ന് ഭീകരര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു.

കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ആക്രമണം നടത്തിയത്.

ബാരമുള്ളയിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ജവാന് പരിക്കേല്‍ക്കുകയും ചെയ്തു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇതിനിടെ പ്രദേശം വളഞ്ഞ സൈന്യത്തിനെതിരേ കല്ലേറുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.

അപവാദ പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംഘര്‍ഷം നടന്ന താഴ് വരയില്‍ ഇന്റര്‍നെറ്റ് സംവിധാനം സേന റദ്ദാക്കി.

Top