ദില്ലി ജല ബോർഡ് അഴിമതി; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ദില്ലി: ദില്ലി ജലബോർഡിലെ ഇ പേയ്മെന്റ് സംവിധാനത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് മലയാളികൾ പിടിയിൽ. കൊച്ചി സ്വദേശി രാജേന്ദ്രൻ നായർ, പന്തളം സ്വദേശി അഭിലാഷ് പിള്ള എന്നിവരെയാണ് ദില്ലി ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദില്ലി ജൽ ബോർഡിന്റെ ഇ പേയ്മെന്റ് സംവിധാനം വഴി ഇരുപത് കോടി രൂപ തട്ടിയ കേസിലാണ് മലയാളികളടക്കം നാല് പേർ അറസ്റ്റിലായത്. കേസിൽ ദില്ലി ജൽ ബോർഡ് ജോയിന്റ് ഡയറക്ടർ നരേഷ് സിംഗിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ജൽ ബോർഡ് നടപ്പിലാക്കിയ ഇ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാൻ കരാർ നൽകിയത് അറസ്റ്റിലായ മലയാളികളുടെ കമ്പനിയായ ഓറം ഇ-പേയ്‌മെന്റിനാണ്. ഈ സംവിധാനം അട്ടിമറിച്ചാണ് സംഘം ഇരുപത് കോടി തട്ടിയെടുത്തത്.

Top