ഡല്‍ഹി: പുതിയ പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍. ലോക്‌സഭയിലേക്ക് ചാടി കളര്‍ സ്‌പ്രേ ഉപയോഗിച്ച രണ്ട് പേരും പുറത്ത് പ്രതിഷേധിച്ച രണ്ട് പേരുമാണ് അറസ്റ്റിലായത്. രണ്ട് യുവാക്കളാണ് പാര്‍ലമെന്റിന് ഉള്ളില്‍ കളര്‍ സ്‌പ്രേ ഉപയോഗിച്ചത്. ഷൂവിനുളളിലാണ് ഇവര്‍ സ്‌പ്രേ ഒളിപ്പിച്ചിരുന്നത്.
ഒരു യുവതിയും ഒരു പുരുഷനുമാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. നീലം എന്ന് പേരുള്ള യുവതി വിദ്യാര്‍ത്ഥിയാണ്, അമോല്‍ ഷിന്‍ഡേ എന്ന് പേരുള്ള യുവാവും കസ്റ്റഡിയിലുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഇരുവരെയും പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പാര്‍ലമെന്റ് സന്ദര്‍ശക ഗാലറിയില്‍ കടന്ന ഒരാളുടെ കൈയ്യില്‍ ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസായിരുന്നു ഉണ്ടായിരുന്നത്. പാര്‍ലമെന്റിന് അകത്ത് കടന്നവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഉച്ചയോടെയാണ് ലോക്‌സഭാ സന്ദര്‍ശക ?ഗാലറിയില്‍ നിന്നും രണ്ട് പേര്‍ കളര്‍ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടിയിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേരും എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാനെന്ന വ്യാജേനെയാണ് ഇരുവരും സഭയുടെ സന്ദര്‍ശക ഗ്യാലറിയിലേക്ക് കടന്നത്.