ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഐഎസ്‌ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേര്‍ പിടിയില്‍. യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ മറ്റുള്ളവരെ ഐഎസുമായി ബന്ധിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
റാക്കിബ് ഇമാം അന്‍സാരി(29), നവേദ് സിദ്ദിഖി (23), മുഹമ്മദ് നൊമാന്‍ (27), മുഹമ്മദ് നാസിം (23) എന്നിവരാണ് അറസ്റ്റിലായത്. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ബിരുദം നേടിയവരാണ് ഇവരെല്ലാം. പ്രതികളില്‍ നിന്ന് ഐസിസ് ലേഖനങ്ങളും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികള്‍ ഐഎസുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ സമാന ചിന്താഗതിക്കാരായ ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. ഇത്തരം ആളുകളെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെടുത്തുകയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ”ഭീകര ജിഹാദിന്” മാനസികമായും ശാരീരികമായും തയ്യാറാക്കുകയും ചെയ്തു. രാജ്യത്തും സംസ്ഥാനത്തും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും കണ്ടെത്തി.