മുംബൈ: ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ശ്രീവാസ്തവയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവെച്ചയാളടക്കം നാല് പേരെയാണ് പൊലീസ് മുബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഫെബ്രുവരി രണ്ടിനാണ് അന്താരാഷ്ട്ര ഹിന്ദുമഹാസഭയുടെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷനായ രഞ്ജിത് ശ്രീവാസ്തവയെ അജ്ഞാതസംഘം വെടിവെച്ചു കൊന്നത്. രാവിലെ നടക്കാനിറങ്ങിയ ശ്രീവാസ്തവയ്കക്ക് നേരെ യുപിയിലെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് ഛട്ടാര്‍ മന്‍സിലിന് സമീപത്ത് വെച്ചാണ് കൊലയാളികള്‍ വെടിയുതിര്‍ത്ത്. ശ്രീവാസ്തവയുടെ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിയേറ്റിരുന്നു.
മോട്ടോല്‍ സൈക്കിളിലെത്തിയ അജ്ഞാതസംഘമാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം ശ്രീവാസ്തവയുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ അക്രമികള്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.