Four Police Killed In Southwest Pakistan

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രദേശത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ബൈക്കുകളിലെത്തിയ ഭീകരര്‍ പോലീസുകാരുടെ വാനിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവസ്ഥലത്തു വച്ചു തന്നെ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. മറ്റ് രണ്ടു പേര്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവശേഷം തെഹരിക് ഇ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ച് മാധ്യമങ്ങള്‍ക്ക് സന്ദേശമയച്ചു.

Top