മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച നാല് ഗര്‍ഭിണികള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും കൊവിഡ് ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്നും മടക്കുകയായിരുന്നു.
നാളെ പ്രസവത്തിന് തീയതി നിശ്ചയിച്ചതടക്കം നാല് ഗര്‍ഭിണികള്‍ക്കാണ് ചികിത്സ നിഷേധിച്ചത്. അതേസമയം, അഡ്മിറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരെ കാഷ്വാലിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്.