അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും റിമാന്‍ഡ് ചെയ്തു

punishment

തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവ് ചന്ദ്രന്‍, ബന്ധുക്കളായ കൃഷ്ണമ്മ, ശാന്ത, കാശി, എന്നീവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം,ഗാര്‍ഹിക പീഡനം, ആണ് ചുമത്തിയിരിക്കുന്നത്. വൈകിട്ടോടെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഒരു വീട്ടില്‍ തന്നെ രണ്ട് അടുക്കളയിലാണ് ഇരു കൂട്ടരും പാചകം പോലും ചെയ്തിരുന്നതായി പ്രതികള്‍ മൊഴി നല്‍കി.ആത്മഹത്യക്ക് ശേഷം ഭര്‍ത്താവ് ചന്ദ്രന് നിയമോപദേശം ലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

വെളളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വി നായരിനാണ് അന്വേഷണ ചുമതല. അമ്മായിയമ്മയായ കൃഷ്ണമ്മയുടെ പെരുമാറ്റം ആണ് ഭാര്യയേയും മകളേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മകനായ ചന്ദ്രന്‍ നല്‍കിയ മൊഴി. ഇരുവരേയും വ്യക്തിഹത്യ ചെയ്യും വിധത്തിലുളള പെരുമാറ്റം കൃഷ്ണമ്മയില്‍ നിന്ന് ഉണ്ടായതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

Top