തിരുവനന്തപുരം : കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. എന്നാല്‍ നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. ബുധനാഴ്ച 84.45 മീറ്ററായിരുന്ന ജലനിരപ്പ്. വ്യാഴാഴ്ച രാവിലെ 83.95 ആയി താഴ്ന്നു. 84.75 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയ പേപ്പാറ ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
ഇതിനിടെ പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകള്‍ എത്തി. ആളുകളെ പുറത്തെത്തിക്കാന്‍ ഭോപ്പാലില്‍ നിന്നും പൂനെയില്‍ നിന്നും കൂടുതല്‍ സൈന്യമെത്തി. റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നത്. മുന്‍കരുതല്‍ എന്ന രീതിയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.