തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ നാലു വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന രക്ഷകര്‍ത്താക്കളുടെ യോഗത്തിലാണ് ഇക്കാര്യം മാനേജ്മെന്റ് അറിയിച്ചത്.
നാലാം വര്‍ഷ വിദ്യാര്‍ഥികളായ അതുല്‍ ജോസ്, നിഖില്‍ ആന്റണി, സുജേഷ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് മാനേജ്ന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്നും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് സമരം ചെയ്തവര്‍ക്കെതിരെയാണ് നടപടി എടുത്തത്. ഇതിനെതിരെ കോളേജില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം.