ഡാനിയൽ പോൾ വധക്കേസിൽ ശിക്ഷിക്കപ്പെട്ട നാല് ഭീകരരെ വിട്ടയച്ചു

റാച്ചി: മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അൽ ഖായിദ ഭീകരൻ ഒമർ ഷെയ്ഖിനെയും മൂന്ന് കൂട്ടാളികളെയും ഉടൻ മോചിപ്പിക്കാൻ സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു.ദ് വോൾ സ്ട്രീറ്റ് ജേണലിന്റെ ഏഷ്യ ലേഖകനായിരുന്ന ഡാനിയൽ പേളിനെ 2002ലാണ് കറാച്ചിയിൽനിന്നു തട്ടിക്കൊണ്ടുപോയി വധിച്ചത്.

1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം വിമാനം ഭീകരർ റാഞ്ചിയപ്പോൾ അതിലെ 150 യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെയും ഒമർ ഷെയ്ഖിനെയും മറ്റു 2 പേരെയും ഒരുമിച്ചാണ് ഇന്ത്യ മോചിപ്പിച്ചത്.ഒമറിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ സിന്ധ് ഹൈക്കോടതി കഴിഞ്ഞ ഏപ്രിലിൽ 7 വർഷം തടവായി കുറയ്ക്കുകയും കൂട്ടാളികളായ 3 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് ക്രമസമാധാനപാലന നിയമം അനുസരിച്ച് തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

Top