പ്രധാനമന്ത്രി കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍; നാലായിരം കോടിയുടെ വികസന പദ്ധതികള്‍ കേരളത്തിന് സമര്‍പ്പിച്ചു

കൊച്ചി : കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നാലായിരം കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് സമര്‍പ്പിച്ചു. രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനലുമടക്കം പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗമാകാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠക്കു മുന്നോടിയായി തൃപ്രയാറില്‍ രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. രാജ്യത്തിന്റെ സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ദക്ഷിണേന്ത്യയുടെ വികസനത്തില്‍ നാഴികക്കല്ലാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങള്‍ വലിയ വളര്‍ച്ചയാണ് നേടിയത്. ഗ്ലോബല്‍ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

Top