കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം – ലോകമാന്യതിലക് തുരന്തോ എക്‌സ്പ്രസ്, തിരുവനന്തപുരം – ചെന്നൈ വീക്ക്‌ലി എക്‌സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
എന്നാല്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് നല്‍കുമെന്ന് റെയില്‍വെ അറിയിച്ചു.
നേരത്തെ 168 ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചിരുന്നു. മാര്‍ച്ച് 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായ സാഹചര്യത്തിലാണ് തീരുമാനം എടുത്തത്. ടിക്കറ്റ് ബുക്ക് ചെയ്തവരെ വ്യക്തിപരമായി അറിയിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.