കാര്‍ പ്രേമികളുടെ ആകാംക്ഷ കൂട്ടി ‘ഫോര്‍ വീല്‍ ഡ്രൈവ് ഇക്കോസ്‌പോര്‍ട്’ ഇന്ത്യയിലേക്ക്

ecosport

ന്ത്യന്‍ കാര്‍ പ്രേമികളുടെ ആകാംക്ഷ കൂട്ടുന്ന ചില ചിത്രങ്ങള്‍ പുറത്ത്. ഫോര്‍ഡിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഇക്കോസ്‌പോര്‍ട് ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്ന പ്രതീക്ഷിക്കാവുന്ന ചിത്രങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ നിന്നുമാണ് പരീക്ഷണയോട്ടത്തിനിറങ്ങിയ എസ് യു വിയുടെ ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഇക്കോസ്‌പോര്‍ടിന്റെ ഇടത്തരം SE വകഭേദമാണ് ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ടത്. വിദേശ വിപണികളില്‍ വില്‍പനയ്‌ക്കെത്തുന്ന ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് പെട്രോള്‍ മോഡലാണിത്.

ford-ecosport-s-grille-1530266334

എസ്‌യുവിയിലുള്ള കരുത്തുറ്റ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 163 bhp കരുത്തും 202 NM torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഫോര്‍ വീല്‍ ഡ്രൈവ് ഇക്കോസ്‌പോര്‍ടില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിനെ ഫോര്‍ഡ് ഇന്ത്യയില്‍ കൊണ്ടു വന്നത്. അകത്തളത്തിലും പുറംമോടിയിലും ഒരുപോലെ മാറ്റങ്ങള്‍ കൈവരിച്ച ഇക്കോസ്‌പോര്‍ടില്‍ പുതിയ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് മുഖ്യാകര്‍ഷണം.

ford-ecosport-s-signature-edition-sun-roof-1530266296

പിറകില്‍ സിഗ്‌നേച്ചര്‍ സ്‌പെയര്‍ വീലിന്റെ അഭാവമാണ് എസ്‌യുവിയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. സ്‌പെയര്‍ വീലിന്റെ സ്ഥാനത്ത് നമ്പര്‍ പ്ലേറ്റ് ഹോള്‍ഡര്‍ കാണാം. പിറകില്‍ ഒരുങ്ങിയിട്ടുള്ള SE, 4WD ബാഡ്ജിംഗ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവിന്റെ പ്രത്യേകതകളില്‍പ്പെടും.

120 bhp കരുത്തും 150 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഇതിനു പുറമെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഇക്കോസ്‌പോര്‍ട് നിരയില്‍ ലഭ്യമാണ്. 125 bhp കരുത്തും 170 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും.

ford-ecosport-s-interior-1530266306

98.6 bhp കരുത്തും 215 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനും ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് ഇന്ത്യ കാഴ്ചവെക്കുന്നുണ്ട്. നിലവില്‍ രാജ്യത്തു വില്‍ക്കപ്പെടുന്ന ഇക്കോസ്‌പോര്‍ മോഡലുകളെല്ലാം മുന്‍ വീല്‍ ഡ്രൈവ് മാത്രമാണ് അവകാശപ്പെടുന്നത്.

2017 ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയിലാണ് ഇക്കോസ്പര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ഫോര്‍ വീല്‍ ഡ്രൈവിനെ അമേരിക്കന്‍ കമ്പനി അവതരിപ്പിച്ചത്.

Top