മാര്‍ച്ച് 15 -ന് റാങ്ലര്‍ ഇന്ത്യന്‍ വിപണിയിലെത്തും. ആഭ്യന്തര ഉല്‍പാദന നിരയില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ ജീപ്പ് എസ്യുവിയാണ് റാങ്‌ലര്‍. രാജ്യത്തുടനീളമുള്ള 26 ജീപ്പ് ഡീലര്‍ഷിപ്പുകളും റാങ്ലറിനായി ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്, ഇതിന്റെ കൃത്യമായ വിലകളും സവിശേഷതകളും വരും മാസത്തില്‍ കമ്പനി വെളിപ്പെടുമെന്നാണ് പ്രതീക്ഷ. CBU റൂട്ട് വഴി 2019 -ല്‍ റാങ്ലര്‍ നേരത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. അന്നത്തെ ഉയര്‍ന്ന വില മോഡലിന്റെ വില്‍പ്പനയ്‌ക്കൊരു വില്ലനായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രാദേശികമായി അസംബ്ലിള്‍ ചെയ്യുന്നതിനാല്‍ ഓഫ് റോഡ് ഓറിയന്റഡ് എസ്യുവി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാകുന്നതാക്കും. ഫ്രണ്ട് ഗ്രില്ലിന്റെ ഇരുവശത്തുമുള്ള വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ലംബ സ്ലാറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, നീണ്ടുനില്‍ക്കുന്ന ഫ്രണ്ട് ഫെന്‍ഡറുകളില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഡിആര്‍എല്‍ എന്നിവയും ബോഡി ഫ്രെയിമില്‍ നിന്ന് പൂര്‍ണ്ണമായും നീക്കംചെയ്യാന്‍ കഴിയുന്ന ഡോറുകളും റാങ്ലറിന്റെ പ്രത്യേകതകളാണ്.
റാങ്ലറില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 8.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7.0 ഇഞ്ച് TFT ഡ്രൈവര്‍ ഡിസ്പ്ലേ, ലെതര്‍ ഇന്റീരിയര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിമോര്‍ട്ട് കീ ആക്സസ്സ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഇന്ത്യയില്‍ വിപണിയിലെത്തിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന നാല് പ്രാദേശിക ഉല്‍പന്നങ്ങളില്‍ രണ്ടാമത്തേതാണ് ജീപ്പ് റാങ്ലര്‍.
ലോകത്തെ ഏറ്റവും അംഗീകൃത എസ്യുവിയെ തങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാനും, അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിലും തങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് ജീപ്പ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ത ദത്ത പറഞ്ഞു.