ബെംഗളൂരു: കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് യുവതി നാലുവയസുള്ള കുഞ്ഞിനെ താഴേക്ക് എറിഞ്ഞുകൊന്നു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. കുഞ്ഞിനെ താഴേക്കിട്ടതിന് പിന്നാലെ ബാല്‍ക്കണിയിലെ റെയിലിങ്ങിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ ഓടിയെത്തിയ കുടുംബാംഗങ്ങള്‍ വലിച്ച് താഴെയിറക്കുകയായിരുന്നു.
വീഴ്ചയില്‍ ഗുരുതരപരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.കൊല്ലപ്പെട്ട കുട്ടിയ്ക്ക് സംസാര-കേള്‍വി വൈകല്യമുണ്ടായിരുന്നു. മകള്‍ മൂകയും ബധിരയുമായതില്‍ യുവതി ഏറെ ദുഃഖിതയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതി ദന്തരോഗവിദഗ്ധയും ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്.