Four-Year Old Nigerian-British Boy Is Made To Blow Up Four Spies In Car Bomb

ലണ്ടന്‍: സിറിയക്കുവേണ്ടി ചാരപ്പണി ചെയ്‌തെന്നാരോപിച്ച് മൂന്നു പേരെ കാറിലിട്ട് ചുട്ടുകൊല്ലുന്ന നാലുവയസ്സുകാരനായ ഐ.എസ് ബാലന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു.

ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് യൂട്യൂബിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് റിമൂവ് ചെയ്തു.

ഐ.എസിന്റെ വേഷവിധാനത്തില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടി കയ്യില്‍ ഒരു ഡിറ്റണേറ്ററും കരുതിയിട്ടുണ്ട്. പിന്നീട് ഐ.എസ് തടവിലാക്കിയിരുന്ന മൂന്നു പേരെയും ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ച് കാറിലാക്കി കെട്ടിയിടുന്നു.

ബ്രിട്ടീഷ് ഭാഷ സംസാരിക്കുന്ന ഒരാള്‍ ബാലന്റെ അടുത്ത് നില്‍പ്പുണ്ട്. ഇയാള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ തന്റെ പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തുന്നു. നിങ്ങള്‍ ഞങ്ങളെ കൊല്ലാന്‍ വേണ്ടി ചാരന്‍മാരെ അയച്ചു. ഇപ്പോള്‍ നിങ്ങളുടെ ചാരന്‍മാരെ ഞങ്ങള്‍ കൊല്ലുന്നു. എതിരിടാന്‍ സൈന്യത്തെയും തയ്യാറാക്കി ഇരുന്നോളൂ എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. ഇതിനുശേഷമാണ് കാര്‍ കത്തിക്കുന്നത്.

സ്‌ഫോടനം നടത്തുന്ന കുട്ടി തന്റെ കൊച്ചുമകനാണെന്നു ബ്രിട്ടിഷുകാരനായ ഹെന്റി ഡെയര്‍ തിരിച്ചറിഞ്ഞു. ഹെന്റി ഡെയറിന്റെ മകള്‍ ഗ്രെയ്‌സ് ഡെയര്‍, ഖദീജ എന്ന പേരു സ്വീകരിച്ചു 2012ല്‍ സിറിയയിലേക്കു പലായനം ചെയ്തതാണ്. ഇവര്‍ സ്വീഡന്‍കാരനായ ഭീകരപ്രവര്‍ത്തകന്‍ അബുബക്കറെയാണു വിവാഹം ചെയ്തത്.

ഇയാള്‍ പിന്നീടു കൊല്ലപ്പെട്ടെന്നാണു കരുതുന്നത്. ഈ ബന്ധത്തില്‍ ഖദീജയ്ക്കുണ്ടായ ഈസാ ഡെയര്‍ എന്ന കുട്ടിയാണു വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെന്നാണു വിവരം.

Top