നാല് വര്‍ഷത്തിന് ശേഷം നസ്രിയ തിരിച്ചെത്തുന്നത് പ്രേതമായി

koode-movie

കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ. എന്നാല്‍ നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ യിലൂടെ വീണ്ടും തിരിച്ചു വരവ് നടത്തുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തുന്നത് പ്രേതമായി എന്നാണ്‌ സൂചനകള്‍.

ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഞ്ജലി മേനോന്‍ പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മറാത്തി ചിത്രം ഹാപ്പി ജേര്‍ണിയുടെ ലൂസ് റീമേക്കാണ് കൂടെ എന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരിയുടെ മരണത്തെ തുടര്‍ന്ന് കുടുംബവുമായുള്ള വൈകാരിക ബന്ധം നഷ്ടമാകുന്ന ഒരു യുവാവ് സഹോദരിയുടെ ആത്മാവിനൊപ്പം നടത്തുന്ന യാത്രയും മറ്റുമാണ് ഹാപ്പി ജേര്‍ണിയുടെ പ്രമേയം. നേരത്തെ അഞ്ജലി മേനോന്‍ ഹാപ്പി ജേര്‍ണിയുടെ റൈറ്റ്‌സ് സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.

anjali

അഞ്ജലി മേനോന്‍ ചിത്രങ്ങളിലേതുപോലെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യമാണ് ഈ ചിത്രത്തിന്റെയും പ്രമേയം. പൃഥ്വിയുടെ കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒരു സഹോദരനായും കാമുകനായുമുള്ള ഒരു വ്യക്തിയുടെ ജീവിതഘട്ടങ്ങളാണ് ചിത്രം വരച്ചു കാട്ടുന്നത്. പാര്‍വ്വതിയും നസ്രിയയുമാണ് നായികമാര്‍.

nas

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവ്, ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം, പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം, എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിയും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം, മഞ്ചാടിക്കുരുവിന് ശേഷം പൃഥ്വിയും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം, ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം എന്നിവയാണ് ചിത്രത്തിന്റെ പ്രത്യേകതകള്‍. ഈ ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

anjali koode

സംവിധായകന്‍ രഞ്ജിത്ത്, അതുല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു, വിജയരാഘവന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മ്മാണം. ടു കണ്ട്രീസിന് ശേഷം രജപുത്ര ഇന്റര്‍ നാഷണല്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. പറവ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്ബാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക. എം.ജയചന്ദ്രനാണ് സംഗീതം. ബോളിവുഡില്‍ നിന്നും രഘു ദീക്ഷിതാണ് പാട്ടൊരുക്കുന്നത്. ഊട്ടിയാണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ജൂലൈ ആറിന് തിയേറ്ററുകളിലെത്തും.

nazriya-koode

നസ്രിയയുടെ രണ്ടാം വരവും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അതിനുള്ള തെളിവാണ് കൂടെയിലെ ആദ്യ ഗാനത്തിനും അതിന്റെ ടീസറിനും ലഭിച്ച സ്വീകാര്യത. ഇതിനോടകം യൂട്യൂബില്‍ പത്തുലക്ഷത്തിലധികം പേര്‍ ഈ ഗാനം കണ്ടുകഴിഞ്ഞു.

koode

പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹം കാണുമ്പോള്‍ നാലു വര്‍ഷത്തിന് ശേഷമാണ് സിനിമ ചെയ്യുന്നതെന്ന തോന്നലുണ്ടാകുന്നില്ലെന്നും താന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന തരത്തില്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതുപോലെ തന്നെ കൂടെ’ യുടെ കൂടെ ഉണ്ടാകണമെന്നും നസ്രിയ പറഞ്ഞു.

Top