നാലാം ഘട്ട വോട്ടെടുപ്പ് ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, പ്രമുഖര്‍ ജനവിധി തേടും

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഒന്‍പത് സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലായാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിലെ 17 സീറ്റുകള്‍, ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 13 സീറ്റുകള്‍, പശ്ചിമബംഗാള്‍ എട്ട് സീറ്റ്, മദ്ധ്യപ്രദേശിലെയും ഒഡീഷയിലെയും ആറ് സീറ്റുകള്‍, ബിഹാറില്‍ അഞ്ച്, ജാര്‍ഖണ്ഡില്‍ മൂന്നും സീറ്റുകളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ചയാണ് ഇവിടെ തിരഞ്ഞെടുപ്പ്.

ബിഹാറിലെ ബെഗുസരായില്‍ ബിജെപി നേതാവ് ഗിരിരാജ് സിംഗ് സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെ നേരിടും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ മദ്ധ്യപ്രദേശിലെ ചിദ്വാരയില്‍ നിന്ന് ജനവിധി തേടും. 2014ല്‍ ബിജെപി മദ്ധ്യപ്രദേശില്‍െൈ കവിട്ട രണ്ട് സീറ്റുകളിലൊന്നാണിത്. ഉത്തര്‍പ്രദേശിലെ ഉന്നാവുവില്‍ ബിജെപി എംപി സാക്ഷി മഹാരാജ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്നു ഠണ്ടന്‍, എസ്പി-ബിഎസ്പി സഖ്യ സ്ഥാനാര്‍ത്ഥി എന്നിവര്‍ തമ്മിലാണ് മത്സരം.

സിനിമാ താരങ്ങളായ ഡിംപിള്‍ യാദവ്, ഊര്‍മിള മണ്ഡോദ്കര്‍ തുടങ്ങിയവരും നാലാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരിലുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റ മകന്‍ വൈഭവ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരാണ്.

Top