അമ്മ മൊബൈൽ ഫോൺ തിരികെ വാങ്ങിവച്ചതിന്റെ പേരിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു

deadbody

നാഗ്പൂര്‍: വീഡിയോ ഗെയിം കളിക്കാന്‍ അനുവദിക്കാതെ അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനെ തുടര്‍ന്ന് പതിനാലുകാരന്‍ തൂങ്ങി മരിച്ചു. മഹാരാഷ്ടയിലെ നാഗ്പൂരിലാണ് സംഭവം. അമ്മയും ചേച്ചിയും വീട്ടില്‍ ഇല്ലാത്ത സമയത്ത് വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. വീഡിയോ ഗെയിമുകള്‍ക്ക് അടിമയായ കുട്ടി മൊബൈല്‍ ഫോണ്‍ കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പോയ അമ്മ കുട്ടിയുടെ കയ്യില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഫോണ്‍ വാങ്ങി വയ്ക്കുകയായിരുന്നു. ഫോണ്‍ കൊടുക്കാന്‍ കുട്ടിക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അമ്മ മുംബൈയിലേക്ക് പോയതോടെ കുട്ടി അതികഠിനമായ മാനസ്സിക സമ്മര്‍ദ്ദത്തിലായി. വീഡിയോ ഗെയിം കളിക്കാന്‍ സാധിക്കാത്തത് തന്നെ കാരണം. ആരുമില്ലാത്ത സമയം നോക്കി വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ജോലിക്ക് പോയി തിരിച്ചെത്തിയ സഹോദരിയാണ് തൂങ്ങി നില്‍ക്കുന്ന കുട്ടിയെ കണ്ടത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Top