മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ത്തിന് താഴെയാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ട്രഷറി ആദായം വര്‍ധിക്കുന്നതും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടുന്നതുമാണ് വിപണിക്ക് ഭീഷണി.
സെന്‍സെക്‌സ് 394.26 പോയന്റ് നഷ്ടത്തില്‍ 58,732.10 ലും നിഫ്റ്റി 110 പോയന്റ് താഴ്ന്ന് 17,508.20 ലുമാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റല്‍, റിയല്‍റ്റി സൂചികകള്‍ നഷ്ടം നേരിട്ടു.
കൊട്ടക് ബാങ്ക്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍പെയിന്റ്, ടാറ്റാസ്റ്റീല്‍, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, സണ്‍ഫാര്‍മ, മാരുതി, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
പവര്‍ഗ്രിഡ്, എംആന്‍ഡ്എം, എന്‍ടിപിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബാങ്ക്, മെറ്റല്‍ സൂചികകള്‍ ഒരുശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.