ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ലിറ്റററി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ചലച്ചിത്ര അക്കാദമിയുടേ സഹകരണത്തോടെ നടത്തുന്ന നാലാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള അടുത്തമാസം 15,16 തിയതികളില്‍ നടക്കും. മേളയിലേയ്ക്ക് ഗള്‍ഫ് പനോരമ വിഭാഗത്തലേയ്ക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.2018-2019 കാലയളവില്‍ യുഎഇയില്‍ ചിത്രീകരിച്ചതും 20മിനിറ്റ് ദൈര്‍ഘ്യമുള്ളതുമായിരിക്കണം ചിത്രങ്ങള്‍.
തിരഞ്ഞെടുക്കുന്ന മൂന്ന് മികച്ച എന്‍ട്രികള്‍ക്ക് ജൂറിയുടെ പ്രത്യേക പുരസ്‌കാരം നല്‍കും. അഡ്മിനിസ്‌ട്രേറ്റര്‍ , ഐ എ എസ് എന്നവിലാസത്തില്‍ ഈ മാസം 28ന് മുമ്പ് എന്‍ട്രികള്‍ അയക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ അറിയിച്ചു. ഫോണ്‍: 050 7740338 (അജയകുമാര്‍ എസ്.പിള്ള), 056 7766440 (മഹേഷ് മേനോന്‍).