ഹോളിവുഡ് ആക്ഷന്‍ ചിത്രം എക്‌സ്‌പെന്‍ഡബിള്‍സിന് നാലാം ഭാഗം വരുന്നു. ആക്ഷന്‍ ഹീറോ ടോണി ജാ ഉള്‍പ്പടെ വമ്പന്‍ താരനിരയാണ് നാലാം ഭാഗത്തില്‍ സില്‍വസ്റ്റര്‍ സ്റ്റാലനൊപ്പം ചേരുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രീകരണ സ്ഥലത്തുനിന്നുള്ള നടന്‍ ജേസന്‍ സ്റ്റാഥത്തിന്റെ ഇന്‍സ്റ്റഗ്രാം ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സില്‍വസ്റ്റര്‍ സ്റ്റാലനെയും സ്റ്റാഥത്തിനൊപ്പം കാണാം.
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എക്‌സ്‌പെന്‍ഡബിള്‍സ് സീരീസിലെ നാലാം ചിത്രം പ്രഖ്യാപിച്ചത്. സില്‍വസ്റ്റര്‍ സ്റ്റാലന്‍, ജേസന്‍ സ്റ്റാഥം, ഡോള്‍ഫ് ലുന്‍ഡ്‌ഗ്രെന്‍ എന്നിവര്‍ക്കൊപ്പം ടോണി ജായും മേഗന്‍ ഫോക്‌സും ചേരുന്നതാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നീഡ് ഫോര്‍ സ്പീഡ് ഫെയിം സ്‌കോട്ട് വോ ആണ് സംവിധാനം.
2010ലാണ് എക്‌സ്‌പെന്‍ഡബിള്‍സ് ആദ്യഭാഗം റിലീസ് ചെയ്യുന്നത്. സില്‍വസ്റ്റര്‍ സ്റ്റാലന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബ്രൂസ് വില്ലിസ്, ജെറ്റ്ലി, മിക്ക റൂര്‍കെ തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരന്നത്. വന്‍ഹിറ്റായ ചിത്രത്തിന് 2012ല്‍ തുടര്‍ഭാഗം ഇറങ്ങി. ഇത്തവണ അര്‍ണോള്‍ ഷ്വാര്‍സ്‌നെഗറിനെയും വാന്‍ ഡാമയെയും ചക്ക് നോറിസിനെയുമാണ് സ്റ്റാലന്‍ കൂട്ടുപിടിച്ചത്.
2014-ല്‍ റിലീസ് ചെയ്ത മൂന്നാം ഭാഗത്തില്‍ വില്ലനായി എത്തിയത് സാക്ഷാല്‍ മെല്‍ ഗിബ്‌സണ്‍. വെസ്ലി സ്‌നിപ്‌സ്, ഹാരിസന്‍ ഫോര്‍ഡ്, അന്റോണിയോ ബന്‍ഡേറാസ് എന്നിവരായിരുന്നു മറ്റ് പ്രമുഖര്‍. മുന്‍ ചിത്രങ്ങളില്‍ സ്റ്റാലണ്‍ അവതരിപ്പിച്ച ബാര്‍നി റോസെന്ന കഥാപാത്രത്തിനായിരുന്നു പ്രാധാന്യമെങ്കില്‍ ഇത്തവണ ജേസണ്‍ സ്റ്റാഥം അവതരിപ്പിക്കുന്ന ലീ ക്രിസ്മസാണ് കേന്ദ്രകഥാപാത്രമായെത്തുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്.