ഫോ​ക്സ് ന്യൂ​സ് സ്ഥാ​പ​ക​നും മു​ൻ ചെ​യ​ർ​മാ​നു​മാ​യ റോ​ജ​ർ എ​യി​ൽ​സ് അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഫോ​ക്സ് ന്യൂ​സ് സ്ഥാ​പ​ക​നും മു​ൻ ചെ​യ​ർ​മാ​നു​മാ​യ റോ​ജ​ർ എ​യി​ൽ​സ് (77) അ​ന്ത​രി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. റോ​ജ​ർ എ​യി​ൽ​സി​ന്‍റെ ഭാ​ര്യ എ​ലി​സ​ബ​ത്ത് എ​യി​ൽ​സാ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

മാ​ധ്യ​മ ഭീ​മ​നാ​യ റൂ​പ​ർ​ട്ട് മ​ർ​ഡോ​ക്കി​ന്റെ മാ​ധ്യ​മ ടീ​മി​ലെ പ്ര​മു​ഖ​നാ​യി​രു​ന്നു എ​യി​ൽ​സ്.

ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് എ​യി​ൽ​സ് ഫോ​ക്സ് ന്യൂ​സി​ൽ ​നി​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജി​വ​ച്ചി​രു​ന്നു. ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു ഫോ​ക്സ് ന്യൂ​സ് അ​വ​താ​ര​ക ഗ്രേ​ച​ൻ കാ​ൾ​സ​ന്റെ പ​രാ​തി​യി​ലാ​ണ് എ​യി​ൽ​സി​ന് സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്ന​ത്.

എ​യി​ൽ​സി​ന്റെ ലൈം​ഗി​ക താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​ത്ത​തി​നാ​ൽ ത​ന്നെ ഒ​തു​ക്കു​ക​യും ജോ​ലി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യും ചെ​യ്ത​താ​യി ന്യൂ​ജേ​ഴ്സി സ്റ്റേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​വ​ർ പ​രാ​തി ന​ൽ​കി​യ​ത്.

ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ത​യാ​റെ​ങ്കി​ൽ ശ​മ്പ​ള​ത്തോ​ടൊ​പ്പം ആ​ഴ്ച​യി​ൽ 100 ഡോ​ള​ർ അ​ധി​കം ന​ൽ​കാ​മെ​ന്നു വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ട് എ​യി​ൽ​സ് പ​റ​ഞ്ഞ​തു നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു.

Top