വാഷിംങ്ടണ്‍: ഫോക്‌സ് ന്യൂസ് ചാനല്‍ കോ പ്രസിഡന്റ് ബില്‍ഷൈന്‍ വൈറ്റ് ഹൗസിലെ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡെപ്യൂട്ടി ചീഫായി ജോലിയില്‍ പ്രവേശിക്കുമെന്ന് എബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഡോണാള്‍ഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഔപചാരിക പ്രഖ്യാപനം ഒരാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.
ലൈംഗിക അപവാദവുമായി ബന്ധപ്പെട്ടു മാധ്യമരാജാവ് റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഫോക്‌സ് ന്യൂസ് ചാനല്‍ തലപ്പത്തുനിന്നാണ് ചാനല്‍ കോ-പ്രസിഡന്റ് ബില്‍ ഷൈന്‍ രാജിവച്ചത്.
ചെയര്‍മാന്‍ റോജര്‍ എയ്ല്‍സും പ്രശസ്ത അവതാരകന്‍ ബില്‍ ഒറെയ്‌ലി, അവതാരക മെഗിന്‍ കെല്ലി എന്നിവരുമാണ് ഇതേ ആരോപണത്തെത്തുടര്‍ന്നു നേരത്തേ രാജിവച്ചത്. ഫോക്‌സിനെതിരായ കേസുകളില്‍ പലതിലും ലൈംഗികമായ പെരുമാറ്റദൂഷ്യത്തിനും അതു തടയാന്‍ നടപടിയെടുക്കാതിരുന്നതിനും ഷൈന്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു. ഇരുപതു വര്‍ഷം മുന്‍പ് ഫോക്‌സ് ന്യൂസ് ആരംഭിച്ച നാള്‍മുതല്‍ ചാനലില്‍ പ്രവര്‍ത്തിക്കുന്നയാളാണു ബില്‍ ഷൈന്‍. ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതികളെത്തുടര്‍ന്നാണു ചെയര്‍മാന്‍ റോജര്‍ എയ്ല്‍സ് രാജിവച്ചത്.
കമ്പനിയും ബില്‍ ഒറെയ്‌ലിയും 1.3 കോടി ഡോളര്‍ നല്‍കി അഞ്ചു സ്ത്രീകളുടെ പരാതി തീര്‍ത്തെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നായിരുന്നു റോജര്‍ എയ്ല്‍സിന്റെ രാജി. എയ്ല്‍സിനെതിരെ പരാതി ഉന്നയിച്ച മെഗിന്‍ കെല്ലി ജനുവരിയിലാണു സ്ഥാപനം വിട്ടുപോയത്.