fox wagon compact sedan

ജര്‍മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി രൂപകല്‍പ്പനചെയ്ത കോംപാക്ട് സെഡാന്‍ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും.

ഫോക്‌സ് വാഗണ്‍ അമിയോ എന്നാവും വാഹനത്തിന്റെ പേര്. മാരുതി സ്വിഫ്റ്റ് ഡിസയര്‍, ഹ്യുണ്ടായ് എക്‌സെന്റ്, ഹോണ്ട അമേസ്, ടാറ്റാ സെസ്റ്റ്, ഫോര്‍ഡ് ഫിഗോ അസ്പയര്‍ എന്നിവയുടെ വിപണിയിലേക്ക് എത്തുന്ന വാഹനം മഹാരാഷ്ട്രയിലെ ചകന്‍ പ്ലാന്റിലാവും ഫോക്‌സ് വാഗണ്‍ നിര്‍മ്മിക്കുക.

നാലുമീറ്ററില്‍താഴെ നീളമുള്ള വാഹനത്തിന് അഞ്ച് ലക്ഷംമുതല്‍ 8.3 ലക്ഷം വരെയാവും വില. അമിയോയ്ക്ക് പുറമെ പ്രീമിയം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ടിഗുവാന്‍, പസാറ്റ് സെഡാന്‍ എന്നിവയും ഫോക്‌സ് വാഗണ്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്നുണ്ട്.

Top