fox wagon new four model in delhi auto expo

ഇത്തവണ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഫോക്‌സ് വാഗന്‍ അവതരിപ്പിച്ചത് നാല് പുത്തന്‍ മോഡലുകളാണ്. ചെറു സെഡാന്‍ കാറായ അമിയോ, തിഗ്വാന്‍, പോളോ ജി.ടി.ഐ., പസാറ്റ് ജി.ടി.ഇ എന്നിവയാണ് ഫോക്‌സ് വാഗന്റെ പുത്തന്‍ വാഗ്ദാനങ്ങള്‍.

പതിമൂന്നാമത് ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ട്വന്റി ഫസ്റ്റ് സെഞ്ച്വറി ബീറ്റില്‍, പോളോ, വെന്റോ എന്നീ മോഡലുകളും ഫോക്‌സ് വാഗന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ക്രൂസ് കണ്‍ട്രോള്‍, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ്, റെയിന്‍ സെന്‍സറിംഗ് വൈപ്പറുകള്‍ തുടങ്ങിയ മികവുകളുമായാണ് അമിയോ വിപണിയിലെത്തുന്നത്.

ഫോക്‌സ് വാഗന്റെ ആദ്യ എസ്.യു.വിയാണ് തിഗ്വാന്‍. യൂറോപ്പ്യന്‍ നിരത്തുകളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാണ് തിഗ്വാന്‍. ഇലക്ട്രിക് മോട്ടോറും ടി.എസ്.ഐ എന്‍ജിനും ഒത്തുചേര്‍ന്ന ഹൈബ്രിഡ് കാറാണ് പസാറ്റ് ജി.ടി.ഇ. ഈ വര്‍ഷം തന്നെ പസാറ്റ് ജി.ടി.ഇ ഇന്ത്യന്‍ വിപണിയിലെത്തും.

Top