ബെയ്ജിംങ്: തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണില്‍ ജോലി ചെയ്യാനായി യന്ത്രമനുഷ്യരും എത്തുന്നു. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയാണ് യന്ത്രമനുഷ്യരെ ജോലി ഏല്‍പ്പിച്ചത്.ഏകദേശം 60,000 യന്ത്രമനുഷ്യരെയാണ് ഉത്തരവാദിത്തം ഏല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നിരവധി കമ്പനികള്‍ ഇതു പിന്തുടരാന്‍ സാധ്യതയുള്ളതായി ചൈനയിലെ കുന്‍ഷാന്‍ മേഖലയുടെ പബ്ലിസിറ്റി ഹെഡ് ഷു യുലിയന്‍ പറഞ്ഞു.കമ്പനിയുടെ ഉത്പന്ന നിര്‍മാണത്തില്‍ സ്വയം പ്രേരിതമാണ് യന്ത്രമനുഷ്യരുടെ പ്രവര്‍ത്തനമെന്ന് ഫോക്‌സ്‌കോണ്‍ അറിയിച്ചു.
ജീവനക്കാര്‍ക്ക് പകരം ഇത്തരം ജോലികള്‍ യന്ത്രമനുഷ്യര്‍ ഏറ്റെടുക്കും. റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, പ്രോസസ് കണ്‍ട്രോള്‍ പോലുള്ള അതിപ്രധാനമായ കാര്യങ്ങളിലാവും ഇനി ജീവനക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോകുകയെന്നും കമ്പനി പറഞ്ഞു.
ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഫോക്‌സ്‌കോണ്‍. ആപ്പിള്‍, ബ്ലാക്ക്‌ബെറി, മോട്ടറോള, സോണി, ഹുവാവൈ, ഷവോമി തുടങ്ങിയവയ്ക്കു മൊബൈല്‍ ഫോണുകള്‍, ബാറ്ററികള്‍, എല്‍ഇഡി ടിവികള്‍, റൂട്ടറുകള്‍ തുടങ്ങിയവ നിര്‍മിച്ചു നല്കുന്നതു ഫോക്‌സ്‌കോണ്‍ ആണ്.