ഫോക്‌സ്‌വാഗണ് ഉപഭോക്താക്കള്‍ കുറഞ്ഞു; വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ച് കമ്പനി

ന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കാര്‍ വില്‍പ്പനയില്‍ 22.9 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. സുരക്ഷയ്ക്കും പ്രകടനക്ഷമതയ്ക്കും ഫോക്‌സ്‌വാഗണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വാദീനം ചെയുത്തിയ വാഹനമാണ്, എന്നാല്‍ വില്‍പ്പനാനന്തര സേവനങ്ങളും പരിപാലന ചിലവും കാര്‍ വാങ്ങിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നു എന്നാണ് മോഡലിന്റെ വില്‍പ്പന കുത്തനെ ഇടിയാന്‍ കാരണമായത്.

വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതോടെ പുതിയ തന്ത്രങ്ങള്‍ മാറ്റി പയറ്റുകയാണ് കമ്പനി. പുതിയ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് നാലു വര്‍ഷ അടിസ്ഥാന വാറന്റി നല്‍കിക്കൊണ്ടാണ് വില്‍പ്പനയിലെ നഷ്ടം നികത്താന്‍ ഫോക്‌സ്വാഗണ്‍ ഒരുങ്ങുന്നത്.

ഇതിനുപുറമെ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനങ്ങളും കമ്പനി പ്രഖ്യാപിച്ചു. നാലു വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്ററാണ് വാറന്റി. നേരത്തെ രണ്ടുവര്‍ഷമായിരുന്നു സ്റ്റാന്‍ഡേര്‍ഡ് വാറന്റി. നാലുവര്‍ഷം വരെ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും പുതിയ ഉപഭോക്താക്കള്‍ക്ക് കിട്ടും.

ആദ്യവര്‍ഷം അല്ലെങ്കില്‍ 15,000 കിലോമീറ്റര്‍ വരെ മൂന്നു സൗജന്യ സര്‍വീസുകളും മോഡലുകളില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വരെ ഒരു സൗജ്യന സര്‍വീസ് മാത്രമാണ് ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ ഉണ്ടായിരുന്നത്. സൗജന്യ സര്‍വീസ് കാലയളവാകട്ടെ ആറുമാസം അല്ലെങ്കില്‍ 6,500 കിലോമീറ്ററും.

പരിപാലന ചിലവുകള്‍ കൂടുതലാണെന്ന ആക്ഷേപം പരിഹരിക്കാന്‍ ഇക്കുറി വേണ്ട നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. മോഡലുകളുടെ സാധാരണ സര്‍വീസ് ചിലവ് 24 മുതല്‍ 44 ശതമാനം വരെ വെട്ടിച്ചുരുക്കാന്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തീരുമാനിച്ചു.

Top