ന്യുയോര്‍ക്ക്: വാഹന പ്രേമികള്‍ക്കായ് ഒരു സന്തോഷവാര്‍ത്ത. ആഗോള മോട്ടാര്‍ ഭീമന്‍മാരായ ഫോക്‌സ് വാഗണും ഫോര്‍ഡും ആദ്യമായാണ് ഒന്നിക്കുന്നത്. സാങ്കേതിക വിദ്യ വികസനത്തിന് ചിലവ് കുറക്കുകയാണ് ഒരുമിക്കലിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജനുവരി 15ന് നടക്കുന്ന ഡീട്രീറ്റ് ഓട്ടോ ഷോയില്‍ ലയന പ്രഖ്യാപനവുണ്ടാവുമെന്ന് കമ്പനികള്‍ അറിയിച്ചു. ഫോക്‌സ് വാഗണും ഫോര്‍ഡും യു എസ്, യൂറോപ്പ്, ചൈനീസ് വിപണികളില്‍ വില്‍പനയിലും കൂടാതെ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ നിര്‍മിക്കുന്നതിലും സഹകരണമുണ്ടാകും.