കസാന്‍: ലയണല്‍ മെസിയുടെ അര്‍ജന്റീനയും അന്റോയിന്‍ ഗ്രീസ്മാന്റെ ഫ്രാന്‍സും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടത്തിലൂടെ ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിന് തുടക്കമായി. എന്നാല്‍ ആദ്യപകുതിയില്‍ തന്നെ
അര്‍ജന്റീനയെ ഞെട്ടിച്ച് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി ഫ്രാന്‍സ് മുന്നിട്ടു നില്‍ക്കുന്നത് അര്‍ജന്റീനയുടെ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ കളിയില്‍ നിന്നും വ്യത്യസ്ഥമായി 4-3-3 ഫോര്‍മേഷനിലാണ് അര്‍ജന്റീന ഇന്നിറങ്ങിയത്. 4-3-2-1 എന്ന ഫോര്‍മേഷനിലാണ് ഫ്രാന്‍സ് സൂപ്പര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. എയ്ഞ്ചല്‍ ഡി. മരിയ, മെസി, പാവോണ്‍ എന്നിവര്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തില്‍ അണിനിരക്കും.
ഹിഗ്വയിന് പകരമാണ് പാവോണ്‍ അര്‍ജന്റൈന്‍ നിരയില്‍ എത്തിയത്. പെരസ്, മഷറാനോ, ബനേഗ എന്നിവര്‍ മദ്ധ്യനിരയില്‍ കളിമെനയുമ്‌ബോള്‍ താഗ്ലിയാഫിക്കോ, റോജോ, ഒട്ടമെണ്ടി, മെര്‍ക്കാഡോ എന്നിവര്‍ പ്രതിരോധം തീര്‍ക്കും.