ഓസ്‌ട്രേലിയയെ മറികടന്ന് ഫ്രാന്‍സ്; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം

france-win

മോസ്‌കോ: ഓസ്‌ട്രേലിയയെ മറികടന്ന് ഫ്രാന്‍സിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം. ഫ്രാന്‍സ്-ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തില്‍ ആദ്യ പകുതിയില്‍ സമനിലയിലായിരുന്ന ഇരു ടീമുകളും അടുത്ത നാലു മിനിറ്റിനുള്ളില്‍ രണ്ട് പെനാല്‍റ്റിയിലൂടെ ഓരോരോ ഗോള്‍ വീതം നേടി.

ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. തൊട്ടുപിന്നാലെ 62-ാം മിനിറ്റില്‍ ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ജെഡിനാക്ക് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചു.പോഗ്ബയുടെ ഗോളിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്‌.

Top