ഫ്രാന്‍സ്: മുസ്ലീം മതസ്ഥര്‍ക്ക് തെരുവുകളില്‍ നിസ്‌കരിക്കുന്നതിന് ഫ്രാന്‍സില്‍ വിലക്ക്.
ഫ്രഞ്ച് അധികൃതരാണ് പാരീസിലെ തെരുവുകളില്‍ മുസ്ലീംമത വിഭാഗക്കാര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
പള്ളി അടച്ചുപൂട്ടിയതിന്റെ പ്രതിഷേധമായാണ് മാര്‍ച്ച് മുതല്‍ എല്ലാ വെള്ളിയാഴ്ചയും മുസ്ലീം മതസ്ഥര്‍ തെരുവില്‍ നിസ്‌കരിക്കാന്‍ തുടങ്ങിയത്.
ഗവണ്‍മെന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്ലീം പള്ളി പൂട്ടി അവിടെ ലൈബ്രറി ആരംഭിക്കുകയായിരുന്നു.
പുതിയ പള്ളി പണിയാന്‍ പറ്റിയ സ്ഥലം അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് വിശ്വാസികളുടെ ആരോപണം.
എന്നാല്‍ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളെ നിസ്‌കാര കേന്ദ്രങ്ങളാക്കുന്നതിനെതിരെ രാഷ്ട്രീയക്കാരും പ്രദേശ വാസികളും നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, അഞ്ച് മില്യണിന് മുകളില്‍ മുസ്ലീം മതസ്ഥരുള്ള ഫ്രാന്‍സില്‍ തെരുവിലെ നിസ്‌കാരം തടഞ്ഞതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു.