മാഡ്രിഡ്: ലോകചാമ്പ്യന്മാരായ ഫ്രാന്‍സും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു. വ്യാഴാഴ്ച പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 1729 പോയിന്റോടെയാണ് ഇരുവരും സ്ഥാനം പങ്കിട്ടത്.
റാങ്കിങ്ങില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. 1663 പോയിന്റുകളോടെ ബ്രസീലാണ് മൂന്നാമത്. 1634 പോയിന്റുകളുമായി ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ നാലാമതുണ്ട്.
NEW #FIFARanking
??Belgium and ??France 1st-ever joint leaders ?
??Germany regain some ground ?
??Ukraine biggest climbers ?More info ℹ️? https://t.co/w44kRrYA0N pic.twitter.com/v7vs5Cm1Ud
— FIFA.com (@FIFAcom) September 20, 2018
യുറഗ്വായ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവരാണ് അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍. അര്‍ജന്റീന പതിനൊന്നാം സ്ഥാനത്താണ്. റാങ്കിങ്ങില്‍ ഇന്ത്യ 97 സ്ഥാനത്താണ്.