പാരീസ് : ഫ്രാൻസിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാരീസിലെ തെക്കുപടിഞ്ഞാറൻ പട്ടണമായ റാംബില്ലറ്റിലാണ് സംഭവം. ടുണീഷ്യൻ കുടിയേറ്റക്കാരനാണെന്ന സംശയിക്കുന്ന അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു.
49 കാരിയായ പൊലീസ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത് . ‘അല്ലാഹു-അക്ബർ’ എന്ന് ആക്രോശിച്ചായിരുന്നു അക്രമി പൊലീസ്
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ അക്രമിച്ചത് . സംഭവ സ്ഥലത്ത് വച്ച് തന്നെ ഉദ്യോഗസ്ഥ മരണമടഞ്ഞിരുന്നു . സംഭവം തീവ്രവാദ ആക്രമണമാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .നിലവിൽ ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നു. ഭീകര വിരുദ്ധ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയതായാണ് റിപ്പോർട്ട്.
പൊലീസ് റെക്കോർഡുകളിൽ ഉൾപ്പെട്ടയാളല്ല അക്രമിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി . അക്രമത്തെ പറ്റി ഇന്റലിജൻസ് വിഭാഗത്തിനടക്കം യാതൊരു സൂചനയും ലഭിച്ചിരുന്നില്ല .