കെട്ടടങ്ങാതെ ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

പാരീസ്: കെട്ടടങ്ങാതെ ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം. നാലാഴ്ച പിന്നിടുന്ന ഇതുവരെയും അവസാനിച്ചിട്ടില്ല. ഇന്നലെയും തലസ്ഥാനമായ പാരീസില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലേറ്റുമുട്ടി. എണ്ണായിരത്തോളം പേരാണ് പ്രതിഷേധവുമായ് എത്തിയത്. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു.

പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഉപയോഗിച്ചതിലും വീര്യം കൂടിയ കണ്ണീര്‍വാതകമാണ് ഇന്നലെ പ്രയോഗിച്ചത്. പ്രതിഷേധക്കാരെ നേരിടാനുള്ള പോലീസിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്.

പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഉപയോഗിച്ചതിലും വീര്യം കൂടിയ കണ്ണീര്‍വാതകമാണ് ഇന്നലെ പ്രയോഗിച്ചത്. രാജ്യത്തൊട്ടാകെ 90,000 പോലീസിനെ വിന്യസിച്ചു. പാരീസില്‍ മാത്രം 8,000 പോലീസുകാരുണ്ടായിരുന്നു.

ഇമ്മാനുവല്‍ മക്രോണ്‍ പ്രസിഡന്റായ ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഇന്ധന നികുതിവര്‍ധനയ്‌ക്കെതിരേ നവംബര്‍ 17നാണ് സമരം ആരംഭിച്ചത്. ഫ്‌ലൂറസെന്റ് മഞ്ഞ നിറത്തിലുള്ള മേല്‍ക്കുപ്പായം ധരിച്ച് പ്രതിഷേധിച്ചവര്‍ രാജ്യത്തുടനീളം റോഡുകളും ഇന്ധനഡിപ്പോകളും ഉപരോധിച്ചു. ഇന്ധന നികുതിവര്‍ധനയ്‌ക്കെതിരേ നവംബര്‍ 17നാണ് സമരം ആരംഭിച്ചത്.

Top