പാരീസ്: സിറിയയിൽ രാസായുധം പ്രയോഗിച്ചാൽ ഫ്രാൻസ് തൽക്ഷണം പ്രതികരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ മുന്നറിയിപ്പ്.
വെർസെലസ് കൊട്ടാരത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു മാക്രോണിന്റെ പ്രതികരണം.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ റഷ്യക്കൊപ്പം ചേർന്നു പ്രവർത്തിക്കും. സിറിയൻ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുവെന്നും മാക്രോണ്‍ പറഞ്ഞു.