francis george – km maqni – bar case

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് എന്തോ ഒളിക്കാനും മറയ്ക്കാനുമുണ്ടെന്നു ഫ്രാന്‍സിസ് ജോര്‍ജ്. അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാതിരുന്നത് ഇതുകൊണ്ടാണ്.

കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ കാലഘട്ടമാണിത്. ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പ്പിക്കുന്ന രീതിയാണിപ്പോള്‍ കേരള കോണ്ഡഗ്രസില്‍. ഈ രാഷ്ട്രീയ അടിമത്തം സഹിക്കാതെയാണ് രാജിവച്ചത്.

ജോണി നെല്ലൂരിനോടു യുഡിഎഫ് ചെയ്തതു നീതിയല്ല. കേരള കോണ്‍ഗ്രസ് ഉറവ വറ്റുന്ന കിണറായി മാറി. തിരഞ്ഞെടുപ്പില്‍ മാണിക്ക് ജനങ്ങളോടു സമാധാനം പറയേണ്ടിവരും. ആ പ്രസ്ഥാനം തന്നെ ശിഥിലമാകും.

കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ജോസ് കെ. മാണിയുടെ റബര്‍ ഉപവാസം സ്വന്തം കാര്യലാഭത്തിനു വേണ്ടിയായിരുന്നു. കര്‍ഷകര്‍ക്കു യാതൊരു പ്രയോജനവും ലഭിച്ചില്ല. ഇടതു മുന്നണി പ്രവേശനം സംബന്ധിച്ചു മുന്‍വിധികളില്ല. ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയെന്നും ഫ്രാന്‍സിസ് ജോര്‍ജ്.

Top