വത്തിക്കാന്‍ സിറ്റി: ദമ്പതികള്‍ക്ക് ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 27 ഓളം കുഞ്ഞുങ്ങളുടെ മാമോദീസ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. വഴക്കിടുന്നെങ്കില്‍ ആയിക്കോളൂ.. എന്നാല്‍ അത് കുട്ടികളുടെ മുന്നില്‍ വച്ചാവരുതെന്നാണ് പോപ്പിന്റെ ഉപദേശം.
ദമ്പതിമാര്‍ക്കിടയില്‍ കലഹം സാധാരണയാണ്. അങ്ങനെയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍, ഒരിക്കലും നിങ്ങളുടെ കുട്ടികള്‍ അതറിയരുത്. അവര്‍ക്ക് കഠിനമായ മനോവേദന നല്‍കാന്‍ അത് മതിയാവും. കുട്ടികളെ സംബന്ധിച്ച് വീടാണ് ആദ്യത്തെ പഠന കേന്ദ്രമെന്നും അവിടെവെച്ച് പഠിക്കുന്നതാണ് അവര്‍ ജീവിതത്തില്‍ പകര്‍ത്തുന്നതെന്നും പോപ് കൂട്ടിച്ചേര്‍ത്തു.