ഫ്രാന്‍സിസ് മാര്‍പ്പാപ്പ നാളെ ഇറാഖ് സന്ദര്‍ശിക്കും

ബാഗ്ദാദ്: 3 ദിവസത്തെ സന്ദര്‍ശത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നാളെ ഇറാഖിലെത്തും.ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം യു എസ് സഖ്യസേനാ താവളത്തിന് നേരേയുണ്ടായ റോക്കറ്റ് ആക്രമണം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെങ്കിലും സന്ദര്‍ശനം മാറ്റി വെച്ചിട്ടില്ലെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി.

ബാഗ്ദാദ് ,മൊസൂള്‍ ഉള്‍പ്പെടെ 6 നഗരങ്ങള്‍ മാര്‍പ്പാപ്പ സന്ദര്‍ശിക്കും. നാളെ ഇറാഖ് പ്രസിഡന്റ്, പ്രധാന മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ബാഗ്ദാദിലെ ലേഡി ഓഫ് സാല്‍വേഷന്‍ കത്തീഡ്രലില്‍ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തും. ശനിയാഴ്ച ദക്ഷിണ ഇറാഖിലെ നജഫ് നഗരത്തില്‍ മുതിര്‍ന്ന ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അല്‍ സിസ്താനിയെ മാര്‍പ്പാപ്പ സന്ദര്‍ശിക്കും. മാര്‍പാപ്പയുടെ സുരക്ഷയ്ക്കായി 10,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. 2000 ല്‍ സദ്ദാം ഹുസൈന്‍ പ്രസിഡന്റായിരിക്കെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്ക് ബാഗ്ദാദ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു.

 

Top