ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നാളെ ആരംഭിക്കും; റിപ്പോര്‍ട്ടിങിന് വിലക്ക്

Jalandhar Bishop Franco Mulakkal

കോട്ടയം: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നാളെ ആരംഭിക്കും. എന്നാല്‍ വിചാരണ നടപടികളുടെ റിപ്പോര്‍ട്ടിങ് കോട്ടയം കോടതി വിലക്കി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ പരിഗണിച്ചാണ് റിപ്പോര്‍ട്ടിങ് വിലക്ക്.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹാംഗമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ ബിഷപ്പാണ് തൃശൂര്‍ മറ്റം സ്വദേശിയായ ഫ്രാങ്കോ മുളയ്ക്കല്‍.

Top